Mission News
Mission News
Sunday, 12 Mar 2023 00:00 am
Mission News

Mission News

ദേശീയ തലത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനായി ഓൺലൈൻ മീഡിയ പ്രസ് ക്ലബ് രൂപീകരിച്ചു. കൊച്ചിയിൽ നടന്ന സംസ്ഥാന ജനറൽ ബോഡി യോഗം ദേശീയ പ്രസിഡന്റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി വിനയകുമാർ അധ്യക്ഷനായി. പി ആർ സോമദേവ് മുഖ്യപ്രഭാഷണം നടത്തി. കെ.വി ഷാജി (പ്രസിഡന്റ്) പി ആർ സോമദേവ്, സൂര്യദേവ (വൈസ് പ്രസിഡന്റുമാർ ) ടി.ആർ. ദേവൻ (ജനറൽ സെക്രട്ടറി) ഡോ: ടി വിനയകുമാർ , അജിത ജയ് ഷോർ (സെക്രട്ടറിമാർ ) സലിം . എം (ട്രഷറർ) എന്നിവരാണ് ദേശീയ മാനേജിങ്ങ് കൗൺസിൽ അംഗങ്ങൾ . വിവിധ മേഖലകളിൽ പ്രശ്സതരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെടുന്നതവരാണ് ഭാരവാഹികൾ എന്നാലും കക്ഷി രാഷ്ട്രീയത്തനതീതമായിരിക്കും സംഘടനയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു. ദേശീയ തല എക്സിക്യൂട്ടീവ് യോഗം ഡോ.ടി.വിനയകുമാറിനെ ദേശീയ ചെയർമാനായി പ്രഖ്യപിച്ചു. കേരളത്തിലെ നൂറ്റമ്പതിൽ പരം ഓൺലൈൻ മാധ്യമ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.. ഏപ്രിൽ ആദ്യവാരംകൊച്ചിയിൽ നാഷണൽ കമ്മറ്റി ഓഫീസും  പ്രസ്സ് ക്ലബ്ബും പ്രവർത്തനം ആരംഭിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ഇൻഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രസ്സ് ക്ലബ്ബുകൾ ആരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.