Mission News
Mission News
Saturday, 11 Mar 2023 18:00 pm
Mission News

Mission News

 

മലയാറ്റൂരിന്റെ ചരിത്രത്തിൽ ആദ്യമായി കുട്ടികളുടെ മാരത്തോൺ സംഘടിപ്പിക്കപ്പെട്ടു മലയാറ്റൂർ മണപ്പാട്ട് ചിറ വികസന സമിതിയാണ് ഈ ചരിത്രമുഹൂർത്തം . ഒരുക്കിയത്.വിവിധ സ്കൂളിൽ നിന്നുമായി മുന്നൂറോളം കുട്ടികളാണ് മാരത്തോണിൽ പങ്കെടുക്കാൻ എത്തിയത്.രക്ഷകർത്താക്കളും കുട്ടികളെ പങ്കെടുപ്പിക്കാൻ എത്തിചേർന്ന അധ്യാപകരുടേയും ആത്മാർത്ഥമായ ഇടപെടൽ നാട്ടുകാർക്ക് കൗതുകമായി.
ലോക ഹെവി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യനും നാലു പ്രാവശ്യം Mr: ഇന്ത്യയുമായിരുന്ന Dr. പീറ്റർ ജോസഫ് ഞാളി യേൻ ആണ് പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചത്. ഇതേ ചടങ്ങിൽ വച്ച് വികസന സമിതിയുടെ ലോഗോ ഡിസൈൻ ചെയത SNDP സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ദത്താത്രേയ മഹാദേവ് ഡോ: പീറ്റർ ഞാളിയേനിൽ നിന്നും  ഉപഹാരം ഏറ്റുവാങ്ങി. മാരത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചത് .ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻ ശ്രീ നിതിൻ ജോസഫ് കോടനാട് ആണ്. ഇന്റർനാഷണൽ പോൾ വോൾട്ട് ചാമ്പ്യൻ ശ്രീ എം എ വർഗ്ഗീസ് സമ്മാനദാനം നിർവ്വഹിച്ചു. സൂര്യ ഗ്രൂപ്പ് ചെയർമാൻ ശ്രീ മനോജ് ആന്റണി പുത്തേൻ സർട്ടിഫിക്കറ്റ് വിതരണവും പറക്കാട്ട് നേച്ചർ റിസോർട്ട് ഗ്രൂപ്പിന്റെ പ്രത്യേക ക്യാഷ് അവാർഡ് ശ്രീ പ്രകാശ് പറക്കാട്ട് അവർകളും നിർവ്വഹിച്ചു.
സംഘാടക സമിതിയുടെ രക്ഷാധികാരിയും വാർഡു മെമ്പറുമായ ശ്രീമതി ബിൻസിജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണപ്പാട്ടു ചിറ വികസന സമിതി പ്രസിഡന്റ് ശ്രീ മനോജ് നാൽപ്പാടൻ സ്വാഗതവും വികസന സമിതി സെക്രട്ടറി ശ്രീ സാജു തറനിലം നന്ദിയും രേഖപ്പെടുത്തി.
   നീലീശ്വരം ഗവ: LP സ്കൂൾ വിദ്യാർത്ഥി മാസ്റ്റർ ശ്രീറാം മനോജാണ്  1-ാം സമ്മാനം കരസ്ഥമാക്കിയത്.
നീലീശ്വരം SNDP സ്കൂൾ വിദ്യാർത്ഥി ജോസഫ് ഷൈജു രണ്ടാം സമ്മാനം കരസ്ഥമാക്കിയപ്പോൾ മൂന്നാം സമ്മാനം രണ്ടു് പേരാണ് പങ്കിട്ടെടുത്തത് കൊറ്റമം സെന്റ് ജോസഫ് L P സ്കൂളിന്റെ ഈഗൽ മലയാറ്റൂർ ന്യൂമാൻ അക്കാദമിയിലെ ഷാരോൺ എന്നിവരാണ്. സമ്മാനാർഹർക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് ഓഫ് പാർട്ടിസിപ്പേഷനും നൽകുകയുണ്ടായി.
ഓരോ നൂറു മീറ്ററിലും വാളണ്ടിയേഴ്സിന്റെ സേവനങ്ങൾ കുടിവെള്ള സംവിധാനങ്ങൾ മാരത്തോണിനെ അസിസ്റ്റ് ചെയ്തു കൊണ്ട് ഫസ്റ്റ് എയ്ഡ് ടീമും എമർജൻസി മെഡിക്കൽ അസ്സിസ്റ്റ്ൻസ് ടീമും ഉൾപ്പെടെ അതിവിപുലമായ സംവിധാനങ്ങളാണ് മണപ്പാട്ടു ചിറ വികസന സമിതി ഈ പരിപാടിക്കായി ഒരുക്കിയിരുന്നത്..

യാതൊരു വിധത്തിലുമുള്ള രജിസ്ട്രേഷൻ ഫീസോ മറ്റ് ഫീസുകളോ ഏർപ്പെടുത്തിയിരുന്നില്ലെങ്കിലും കുട്ടികൾക്ക് റിഫ്രഷ്മെന്റ് ഉൾപ്പെടെ നൽകി വികസന സമിതി മാതൃകയായി.
സംഘാടക സമിതി ചെയർമാൻ ശ്രീ റാഫേൽ ആറ്റുപുറം കൺവീനർ ശ്രീ ടി.എൽ പ്രദീപ് സമിതി വൈസ് പ്രസിഡന്റ് ദീപക് മലയാറ്റൂർ, ശ്രീ പി എൻ ശ്രീജു, ശ്രീ എ.പി. രവീന്ദ്രനാഥ് ശ്രീ കെ.കെ വൽസൻ  വാർഡു മെമ്പർമാരായ ശ്രീ പി.ജെ ബിജു ശ്രീമതി ആനി ജോസ് നിലീശ്വരം എൽപി സ്കൂൾ അധ്യാപിക ശ്രീമതി ബിനി ലാൽ മലയാറ്റൂർസെൻറ് തോമസ് സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ ജോയ് മാസ്റ്റർ ശ്രീമതി ആലിസ് ചിറയത്ത്ശ്രീ സി ടി രതീഷ് ഇല്ലിത്തോട് പി എച്ച് സി സെൻററിൽ നിന്നും ശ്രീ ലാലു തുടങ്ങി ഒട്ടേറെ പേർ യോഗത്തിൽ സംസാരിച്ചു ജനപങ്കാളിത്തം കൊണ്ടും കായികതാരങ്ങളുടെ സജീവസാന്നിധ്യം കൊണ്ടും ജനശ്രദ്ധ നേടി കഴിഞ്ഞ ശനിയാഴ്ച നടത്തിയ മാരത്തോണിന്റെ തുടർച്ചയായാണ് ഈ മാരത്തോൺ എന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ എല്ലാ ശനിയാഴ്ചയും പൊതുജനങ്ങളും സമിതി അംഗങ്ങളും വിശിഷ്ട അതിഥികളും പങ്കെടുത്തുകൊണ്ടുള്ള പ്രഭാത സവാരി അതിനോടൊപ്പം മണപ്പാട്ട് ചിറയും പരിസരങ്ങളും ശുചീകരിക്കൽ ചിറക്ക് ചുറ്റും ബോട്ടിൽ ബാങ്കുകൾ സ്ഥാപിക്കൽ പൂമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ആദ്യപടിയായി തൈ നടൽ അങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പരിപാടികളോടൊപ്പം മണപ്പാട്ട് ചിറയുടെ സമഗ്ര വികസനത്തിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്നും മണപ്പാട്ട് വികസന സമിതി പ്രവർത്തകർ അറിയിച്ചു.

റിപ്പോട്ടർ : സാജു തറനിലം