യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റി നാഷണൽ ഹൈവേ ഉപരോധിച്ചു.
645
കറുകുറ്റി :ദേശിയ പാതയിൽ ഇന്നലെയും ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയും കുഴികൾ അടക്കാൻ അധികാരികൾ തയാറാവാത്തതിനാൽ യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരയാംപറമ്പിൽ ദേശിയപാത ഉപരോധിച്ചു.ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ പി പോളി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം ട്രഷറർ ജോജി കല്ലൂക്കാരൻ മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു മണിയംകുഴി വാർഡ് മെമ്പർ റോയ് വർഗീസ് നൈജു ഔപ്പാടാൻ ജോസ് വടക്കൻ സുനിൽ പീറ്റർ ഡൈസൻ കോയിക്കര ജോയി ഗോപുരത്തിങ്കൾ സ്റ്റീഫൻ പത്രോസ് ജിജോ മണിയംകുഴി നിതിൻ ജോണി ജിഷ്ണു ഷാജി ആദിൻ തുടങ്ങിയവർ പങ്കെടുത്തു



