കോൺഗ്രസ്സ് നേതാക്കളുടെ അറസ്റ്റ്,:യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

കറുകുറ്റി : വിലക്കയറ്റത്തിനും തൊഴിലില്ലായിമക്കും ഇ ഡി നടപടികൾക്കുമെതിരെ  കോൺഗ്രസ്സ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ കെ പി പോളി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.പ്രതിപക്ഷ നേതാക്കളെയും പ്രതിഷേധിക്കുന്നവരെയും കേന്ദ്ര സർക്കാർ ഇ ഡി യേയും കേന്ദ്ര സേനയേയും ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അതിനെ ശക്തമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും പ്രതിരോധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ പി പോളി പറഞ്ഞു.ഡിസിസി ജനറൽ സെക്രട്ടറി ഷൈജോ പറമ്പി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സിപി സെബാസ്റ്റ്യൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശികുമാർ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ പി അയ്യപ്പൻ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു വി തെക്കേക്കര മിനി ഡേവീസ് ജിജോ പോൾ റോയി വർഗീസ് ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്‌ കെ പി ബാബു യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറി ഡൈമിസ് ഡേവീസ് ജിജോ മണിയംകുഴി ജോപോൾ ജോസ് നിതിൻ ജോണി ജെയിംസ് ജോസഫ് അഖിൽ സുരേഷ് ജിഷ്ണു ഷാജി അനീഷ് ചീനി തുടങ്ങിയവർ പങ്കെടുത്തു.


Comment As:

Comment (0)