ഹാജിറാബി വലിയകത്തിനു പ്രവാസി ലീഗൽ സെൽ വനിത വിഭാഗം അന്താരാഷ്ട്ര കോർഡിനേറ്ററായി നിയമനം

ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ     (പ്രവാസികൾക്ക് സൗജന്യമായി നിയമസഹായം ചെയ്യുന്ന N G O)വനിത വിഭാഗം അന്താരാഷ്ട്ര കോർഡിനേറ്ററായി ഹാജിറാബി വലിയകത്തിനു നിയമനം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാപ്റ്ററുകളുള്ള പ്രവാസി ലീഗൽ സെല്ലിന്റെ വനിത വിഭാഗം അന്താരാഷ്ട്ര കോർഡിനേറ്ററായിട്ടാണ് ഹാജിറാബി വലിയകത്തിന്റെ നിയമനം. ദുബായിൽ സാമൂഹ്യ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഹാജിറബിയുടെ പ്രവർത്തനം പ്രവാസ ലോകത്ത് നിരവധി ആളുകൾക്ക് സഹായകരമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമൂഹ്യ പ്രവർത്തകരെ, പ്രവാസി ലീഗൽ സെൽ വനിത വിഭാകത്തിന്റെ ഭാഗമാക്കാനുള്ള ശ്രമകരമായ ഉത്തരവാദിത്വമാണ് ഹാജിറാബി വലിയകത്തിനെ തേടി എത്തിയിട്ടുള്ളതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രേസിടെണ്ട് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.


Comment As:

Comment (0)