ശില്പ ചെണ്ടകൊട്ടി, ദേവാനന്ദ് ഇലത്താളത്തിൽ താളം പിടിച്ചു; വധൂ വരന്മാർ ഒരുക്കിയ കല്യാണമേളം
100
ഒരു വെറൈറ്റി വിവാഹാഘോഷത്തെ കുറിച്ചാണ്.താലി കെട്ടിന് ശേഷം വധു ചെണ്ടയുമായി വേദിയിലെത്തി. ഇതുകണ്ട് സദസ് ആദ്യം ഒന്നു അമ്പരന്നു. വധു വേദിയിലെത്തിയതിന് പിന്നാലെ പൊന്നൻസ് ശിങ്കാരി മേളത്തിലെ കലാകാരൻമാരും എത്തി. ഇവർക്കൊപ്പം വധു ശിങ്കാരി മേളം കൊട്ടി തുടങ്ങി. കൊട്ട് തുടങ്ങിയതോടെ വധുവിന്റെ അച്ഛനും വരനും ഒപ്പം കൂടി. അതോടെ സംഗതി കളറായി. ആദ്യം അമ്പരന്നു നിന്ന അതിഥികളും പിന്നീട് ഹാപ്പി. അവരും സന്തോഷ നൃത്തം തുടങ്ങി.



