ശിവഗിരി ഹെൽപ്പ് ലൈൻ ഗ്ലോബൽ ചെയർമാനും ഒട്ടനവധി ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ എക്സ്ക്യൂട്ടിവ് മെമ്പർ കൂടിയായ വർക്കല വാവ എന്നറിയപ്പെടുന്ന രവികുമാറിന് വധഭീഷണികൾ തുടരുന്നു
ശിവഗിരി ഹെൽപ്പ് ലൈൻ ഗ്ലോബൽ ചെയർമാനും, ഒട്ടനവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മീഡിയ ആൻഡ് ജനറലിസം ആൾ ഇന്ത്യ വർക്കേഴ്സ് യൂണിയൻ മെമ്പർ കൂടിയായ വർക്കല വാവ എന്നറിയപ്പെടുന്ന രവികുമാറിന് വധഭീഷണികൾ തുടരുന്നു,
ഇതിനെതിരെ മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡന്റ് അജിത ജയ് ഷോർ ശക്തമായി പ്രതിഷേധിക്കുകയും അദ്ദേഹത്തെ പ്രതിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു,
ശിവഗിരി മഠത്തിലെ വിജിലൻസ് അന്വേഷണം നേരിടുന്നതും, അമേരിക്കയിൽ പ്രവാസി വനിതയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയും, ശ്രീനാരായണ മിഷൻ ഹോസ്പിറ്റൽ ഫണ്ട് തട്ടിപ്പ് നടത്തിയതും ആയ മഠത്തിലെ സന്യാസിമാർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന വർക്കല വാവയ്ക്ക് വധഭീഷണികൾ വർഷമായി തുടർന്നുകൊണ്ടിരിക്കുന്നു,
ശിവഗിരി മഠത്തിലെ മുൻകാല സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അഴിമതികളെക്കുറിച്ച് വാർത്തകൾ പുറത്തുവിട്ടതിന് പിന്നാലെ ദുബൈയിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കൾ അന്നുമുതൽ നെറ്റ് കോളിംഗ് സിസ്റ്റത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്തുകൊണ്ടിരുന്നു,
അതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു,
ഇപ്പോൾ ഇതാ വീണ്ടും അദ്ദേഹത്തിന് എതിരെ വധഭീഷണികൾ തുടരുന്നു, അദ്ദേഹത്തെ വധിക്കുമെന്ന് പറഞ്ഞ വ്യക്തി മറ നീക്കി പുറത്തുവന്നു കള്ള കഥകൾ പ്രചരിപ്പിക്കുന്നതായും അറിയാൻ കഴിഞ്ഞ ഈ സാഹചര്യത്തിൽ MJWU പ്രതികരിക്കാൻ തീരുമാനിച്ചതായി MJWU പ്രസിഡണ്ട് വ്യക്തമാക്കി,
വർക്കല വാവക്കെതിരെ ഇതുപോലുള്ള കള്ളക്കേസുകൾ നേരിടാൻ വേണ്ടുന്ന നിയമനടപടികൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു UAE യിലെ ഒരു മുതിർന്ന പൗരൻ രംഗത്ത് വന്നിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു,
കൂടാതെ വി, വി ഗുരുദേവ കടാക്ഷം ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചു SNG ഷാജി ചാത്തന്നൂർ ഗുരുദേവ അനുഗ്രഹങ്ങൾക്ക് വേണ്ടി ദുബായ് ഗുരുദേവ ക്ഷേത്രത്തിൽ പ്രാർത്ഥനയും പൂജകളും സംഘടിപ്പിച്ചതായി അറിയാൻ കഴിഞ്ഞു,



