ഫോഗട്ടിന് പിന്തുണയുമായ ഗോൾഡ് മെഡൽ ജേതാവായ റെയ് ഹിഗുച്ചി .
*ഫോഗട്ടിന് പിന്തുണയുമായി ഗോൾഡ് മെഡൽ ജേതാവായ റെയ് ഹിഗുച്ചി.*
പാരിസ്:
പാരിസ് ഒളമ്പിക്സ് വനിതകളുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ചതിന് ശേഷം ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഭാരക്കൂടുതൽ കാരണം അയോഗ്യയായിരുന്നു. പിന്നാലെ ഒരുപാട് വിവാദങ്ങൾ ഉടലെടുത്തുവെങ്കിലും താരം ഗുസ്തിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. താരത്തിന് പിന്തുണയുമായി ഒരുപാട് താരങ്ങളെത്തിയിരുന്നു.
നിലവിൽ ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോൾഡ് മെഡൽ ജേതാവായ റെയ് ഹിഗുച്ചി.
പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലെ ഗോൾഡ് മെഡൽ ജേതാവാണ് ജപ്പാന്‍റെ താരമായ റെയ് ഹിഗുച്ചി.
ഫോഗട്ടിനോട് വിരമിക്കലിൽ നിന്നും തിരിച്ചുവരാനാണ് അദ്ദേഹം പറഞ്ഞത്. 100 ഗ്രാം കൂടുതലായത് കാരണമാണ് വിനേഷിനെ അയോഗ്യയാക്കിയത്. വിനേഷിന്‍റെ വേദന തനിക്ക് മനസിലാകുമെന്നും തനിക്ക് 50 ഗ്രാം കൂടുതലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അയോഗ്യനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചുവരവിനേക്കാൾ ഭംഗിയുള്ളതായിട്ട് ഒന്നുമില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.



