നരേന്ദ്രമോദി ബംഗാളിൽ വരുന്നത് കള്ളം പറയാൻ അദ്ദേഹത്തിൻ്റെ വാക്കുകൾ ബംഗാളികൾ വിശ്വസിക്കില്ല : മമ്ത ബാനർജി.

 

_ഭരത് കൈപ്പാറേടൻ_ 

കൽക്കത്ത : ബംഗാളിൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ  ബിജെപിയും  തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന്  മുഖ്യമന്ത്രി മമത ബാനർജി  ആരോപിച്ചു. 

തമിഴ് നാട്ടിലെ  40 സീറ്റുകളിലും  കേരളത്തിലും ഒറ്റ ദിവസം കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ബംഗാളിൽ  42 സീറ്റുകളാണുള്ളത്, ഈ ചുട്ടുപൊള്ളുന്ന ചൂടിൽ ഇവിടെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതു വലിയ ദ്രോഹമാണ്. 

പ്രധാനമന്ത്രി മോദിയും ബിജെപിയും ബംഗാളിനോട് കടുത്ത അമർഷത്തിലാണെന്നും അവർ ബംഗാളിനോട്  പ്രതികാരം ചെയ്യുകയാണെന്നും മമ്ത ബാനർജി ആരോപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും പശ്ചിമ ബംഗാളിൽ  വരുന്നത് കള്ളം പറയാനാണെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ ആരും വിശ്വസിക്കില്ലെന്നും മമ്ത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രസർക്കാർ ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് മമ്ത ആരോപിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകുന്ന  നികുതിപ്പണത്തിൽ നിന്നു സംസ്ഥാനത്തിന് കിട്ടാൻ അർഹമായ വിഹിതം നൽകാതെ  കേന്ദ്രസർക്കാർ ബംഗാളികളെ ദ്രോഹിക്കുകയാണെന്നു മമ്ത  ആരോപിച്ചു.

 BJP സർക്കാർ മതിവരുവോളം  ബംഗാളികളെ   പീഡിപ്പിക്കട്ടെ. നേതാജിയുടെ നാട്ടിലെ മക്കൾ  ഭയപ്പെടുകയോ ആരുടെ മുന്നിലും തലകുനിക്കുകയോ ചെയ്യില്ല.

തന്റെ സർക്കാർ  കർഷകരിൽ നിന്ന് നേരിട്ട് അരി വാങ്ങി റേഷൻ കട വഴി ജനങ്ങൾക്ക് നൽകുകയാണ് ചെയ്യുന്നത്. ഇതിലും ബിജെപിക്ക് കടുത്ത അതൃപ്തിയുണ്ട്.

മധു ബാബു എന്നു  അമിത് ഷായെ അഭിസംബോധന ചെയ്ത മംമ്ത വാട്ടർ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അമിത് ഷാക്കെതിരെ  ആഞ്ഞടിച്ചു. 

സംസ്ഥാന സർക്കാർ ഭൂമി നൽകുകയും അറ്റകുറ്റപ്പണി നടത്തുകയും 40 ശതമാനം ഫണ്ട് നൽകുകയും ചെയ്യുന്ന പദ്ധതിയെങ്ങനെ കേന്ദ്രസർക്കാറിന്റെ മാത്രം പദ്ധതിയാകുമെന്നു മമ്ത ചോദിച്ചു. അമിത് ഷാ  ഇവിടെ വന്നു പറഞ്ഞതെല്ലാം പച്ചകള്ളങ്ങളാണ് .
ബിജെപിയുടെ നേതാക്കൾക്കു  കള്ളം മാത്രം  പറയാനേ  അറിയൂവെന്ന് മമ്ത പറഞ്ഞു.

ഭക്ഷ്യ ധാന്യ വിതരണത്തിന്റെ 100 ദിവസത്തെ കുടിശ്ശിക സംബന്ധിച്ച് മമത ബാനർജി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. 

പശ്ചിമ ബംഗാളിലെ  പൊതുവിതരണ സമ്പ്രദായത്തിലൂടെ  ജനങ്ങൾക്ക് നൽകുന്ന റേഷനിൽ കേന്ദ്ര സർക്കാരിന്  ഒരു പങ്കുമില്ലെന്ന് അവർ പറഞ്ഞു.


Comment As:

Comment (0)