മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണിയുടെ സീറ്റ് പങ്കിടൽ പൂർത്തിയായി

 

_ഭരത് കൈപ്പാറേടൻ_ 
 
മുംബൈ:  അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി മഹാരാഷ്ട്രയിൽ ഇന്ത്യാ മുന്നണിയുടെ  സീറ്റ് പങ്കിടൽ സമാധാനപരമായി പര്യവസാനിച്ചു. 

ഉദ്ധവ് താക്കറെയുടെ ശിവസേന 21 സീറ്റിൽ മത്സരിക്കും, കോൺഗ്രസ്  17-ഉം  ശരദ് പവാറിൻ്റെ എൻസിപി 10-ഉം സീറ്റുകളിലാണ് മത്സരിക്കുക.   

വിവാദമായ സാംഗ്ലി മണ്ഡലം  ഏറെ നേരത്തെ  ചർച്ചകൾക്കു  ശേഷം കോൺഗ്രസ്സ്  ശിവസേനക്കു വിട്ടു കൊടുത്തു.

പകരമായി ഭിവണ്ടി മണ്ഡലം കോൺഗ്രസ് പാർട്ടിക്കു വിട്ടു കൊടുക്കാൻ ശിവസേനയും തയാറായി.

ഇതിനു പുറമേ ശിവസേനയുടെ കൈവശമുള്ള മുംബൈ നോർത്ത് സീറ്റും കോൺഗ്രസിന് വിട്ടുകൊടുത്തിട്ടുണ്ട്.


Comment As:

Comment (0)