ബിഹാറിൽ ദേശീയ ജനതാ പാർട്ടി (RLM ) സ്ഥാനാർത്ഥിയായി ഉപേന്ദ്ര കുശ്വാഹ കാരക്കാട്ട് സീറ്റിൽ മൽസരിക്കും

 

_    റിപ്പോർട്ടർ:  ഭരത് കൈപ്പാറേടൻ_ 

പാറ്റ്ന :  NDA -യിൽ സഖ്യകക്ഷിയായ  ദേശീയ ജനതാപാർട്ടി (രാഷ്ട്രീയ ലോക്മോർച്ച-RLM) സ്ഥാനാർത്ഥിയായി പാർട്ടി ദേശീയ അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഉപന്ദ്ര സിംഗ് കുശ്വാഹ
മൽസരിക്കും.

ഉപേന്ദ്ര സിംഗ് കുശ്വാഹ മുമ്പ് പ്രതിനിധീകരിച്ചിട്ടുള്ള കരാക്കട്ട് മണ്ഡലത്തിലാണ് ഇക്കുറിയും അദ്ദേഹം മൽസരിക്കുക. 

നിലവിൽ ഈ സീറ്റിൽ  ജെഡിയുവിലെ മഹാബലിസിംഗാണ് സിറ്റിംഗ് എം പി.  

മണ്ഡലത്തിൽ സുപരിചിതനായ
ഉപേന്ദ്രക്കു മൽ സരിക്കുന്നതിനായി ജെഡിയു തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടു നൽകുകയായിരുന്നു. 

2014-ൽ ഉപേന്ദ്ര കുശ്വാഹ ഇവിടെ   വിജയിച്ചത് അന്ന് സിറ്റിംഗ് എംപി ആയിരുന്ന മഹാബലിസിംഗിനെ തോൽപ്പിച്ചു കൊണ്ടാണ്.   
 
2019 - ലെ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്രയിൽ നിന്ന് മഹാബലിസിംഗ് JDU വിനുവേണ്ടി സീറ്റു തിരിച്ചു പിടിച്ചു. 

എന്നാൽ ഇക്കുറി  ഉപേന്ദ്ര കുശ്വാഹക്കു വേണ്ടി സീറ്റു വിട്ടു കൊടുക്കാൻ പാർട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ
മഹാബലിസിംഗ് മൽസര രംഗത്തു നിന്ന്  പിൻമാറുകയായിരുന്നു.  

ഇതിനു പകരമായി അടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ മഹാബലിസിംഗിനെ JDU നേതൃത്വം പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.

നാലു സീറ്റുകൾ ചോദിച്ച ദേശീയ ജനതാപാർട്ടിക്ക് (രാഷ്ട്രീയ ലോക്മോർച്ച-RLM)  നിതീഷ് കുമാറിന്റെ വരവോടെ ബീഹാറിൽ ഒരു സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

വിട്ടുവീഴ്ചക്കു പ്രത്യുപകാരമായി നിതീഷ്കുമാർ മന്ത്രിസഭയിൽ പാർട്ടിക്ക് ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനമാണ് NDA നേതാക്കൾ ഉറപ്പു നൽകിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി അടുത്ത മാസം ഒഴിവുവരുന്ന MLC സീറ്റിൽ RLM നേതാവ് മാധവ് ആനന്ദിനെ മൽസരിപ്പിക്കനാണ് ധാരണയായിരിക്കുന്നത്.


Comment As:

Comment (0)