ഭാരതീയ ന്യായ സംഹിത ഇനി ഭാരതത്തിലെ നീതി വ്യവസ്ഥ കാക്കും
ബ്രിട്ടീഷുകാരുടെ കാലത്തെ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റവുമായി കേന്ദ്രസർക്കാർ ബില്ലുകൾ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ
കോളനിവാഴ്ചക്കാലത്തെ ക്രിമിനൽ നിയമങ്ങളിൽ സമഗ്ര പരിഷ്കരണവുമായി കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രി ലോകസഭയിൽ ബില്ലുകൾ അവതരിപ്പിച്ചു.
ഐപിസി , സി ആര്‍ പി സി , ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ സമഗ്രമായ മാറ്റം വരുത്തുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ .
1860ലെ ഇന്ത്യൻ പീനൽ കോഡിന് പകരം ഭാരതീയ ന്യായ സംഹിത നിലവിൽ വരും.ഭാരതീയ നാഗരിക് സുരക്ഷ സൻഹിത,ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി നിലവിൽ വരും .ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായി ഭാരതീയ സാക്ഷ്യയും നിലവിൽ വരും. രാജ്യത്ത് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ സമഗ്ര മാറ്റം കൊണ്ടുവരുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.ലോകസഭയിൽ ബില്ലുകൾ അവതരിപ്പിക്കവേ ഭാരതത്തിൻറെ കൊളോണിയൽ ചരിത്രത്തിൽ കുതിർന്നിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ മൂന്ന് നിയമങ്ങൾ മാറ്റി സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഈ ഓഗസ്റ്റ് 16 മുതൽ സ്വാതന്ത്ര്യത്തിന്റെ 75 മുതൽ 100 വരെയുള്ള പാതയിലേക്ക് കടക്കുകയാണ്.അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞ എടുത്തതാണ് . അതിൻറെ ഭാഗമായാണ് ഞങ്ങൾ ഐപിസി (1857 ) ,സി ആർ പി സി (1858 ), ഇന്ത്യൻ എവിഡൻസ് ആക്ട് (1872 ) എന്നിവ അവസാനിപ്പിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.
റിപ്പോർട്ടർ: സാജു തറനിലം



