ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി : ഇനി സുപ്രീം കോടതിയിൽ അഭിഭാഷക

സുപ്രിംകോടതിയിൽ അഭിഭാഷകയായി ബിന്ദു അമ്മിണി എൻറോൾ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവർത്തന മേഖല. 2011 ഫെബ്രുവരിയിൽ അഭിഭാഷകയായി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് ആരംഭിച്ചത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നു. എന്നാൽ ബിന്ദു അമ്മിണി എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു


Comment As:

Comment (0)