സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷഷള്‍ക്ക് നാളെ തുടക്കമാകും

4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കേസ് ഏരിയ ഇല്ലാതെ പൂര്‍ണ്ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. കത്തുന്നവേനല്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ്.

2021 ,2022 ,വര്‍ഷങ്ങളില്‍ കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. പാഠഭാഗങ്ങള്‍ മുഴുവനും അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങള്‍ . 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ.എസ്എസ്എല്‍സി പരീക്ഷ എഴുതന്നതില്‍ 57.20 ശതമാനവും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ്. ഏപ്രില്‍ 3 മുതല്‍ എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം തുടങ്ങി, മെയ് രണ്ടാം വാരം എസ്എസ്എല്‍സി ഫലം പ്രാഖ്യാപിക്കും.

ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ തുടുങ്ങുന്നത് മറ്റാന്നാളാണ്. മാര്‍ച്ച് 30 ന് പരീക്ഷകള്‍ തീരും. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കിടെ 'ഒന്ന് മുതല്‍ 9 വരെയുളള ക്ലാസുകളിലെ പരീക്ഷകള്‍ കൂടി ഇത്തവണ വരുന്നുണ്ട്. 13 തിയീതി മുതലാണ് ഈ പരീക്ഷകള്‍ തുടുങ്ങുന്നത്. അതും ഉച്ചയ്ക്ക 1.30 മുതല്‍. എല്ലാ പരീക്ഷകളും ഒരുമിച്ച് വരുന്നത് കാരണം ഡ്യൂട്ടി സംവിധാനത്തില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.


Comment As:

Comment (0)