റേഷൻ കാർഡ് ഉടമകളെ വലച്ച് വീണ്ടും സെർവർ തകരാർ
442
മാർച്ച് ഒന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം പഴയ രീതിയിലേക്ക് തിരികെ കൊണ്ടുവരാൻ ഭക്ഷ്യവകുപ്പ് ശ്രമം തുടരുകയായിരുന്നു. എന്നാൽ അതിനിടെയാണ് കാർഡുടമകളെ വട്ടംകറക്കി വീണ്ടും റേഷൻ സെർവർ പണിമുടക്കിയത്.
റേഷൻ വിതരണം കാര്യക്ഷമമാക്കുവാൻ ഏഴോളം ജില്ലകളിലാണ് രാവിലെ മുതൽ ഉച്ചവരെയും മറ്റു ജില്ലകളിൽ ഉച്ച മുതൽ രാത്രിവരെയും സമയം ക്രമീകരിച്ചത്. എന്നാൽ വീണ്ടും റേഷൻ വിതരണം സംസ്ഥാനത്ത് പ്രതിസന്ധിയിൽ തന്നെയാണ്. സാധാരണ ഗതിയിൽ 86 ശതമാനം വിതരണം നടക്കേണ്ട സ്ഥാനത്ത് ഫെബ്രുവരിയിൽ 63.51 ശതമാനം വിതരണം മാത്രമാണ് നടന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം സെർവർ തകരാറു മൂലം രാത്രി 9.30നും 1935 കടകൾ തുറന്ന് പ്രവർത്തിച്ചു. നിരവധി പേരാണ് സാധനങ്ങൾ കൈപ്പറ്റാതെ മടങ്ങിപ്പോയതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പറയുന്നു.



