വൈദ്യുതി ബില്ലിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടോ ? : ഇപ്പോൾ സ്വയം പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ. കെ എസ് ഇ ബിയുടെ വെബ്‌സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.

www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം. വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.


Comment As:

Comment (0)