മലയാറ്റൂർ മണപ്പാട്ടു ചിറകൂടുതൽ മനോഹരമാകുന്നു.


 മലയാറ്റൂർ മണപ്പാട്ട് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രഭാത സവാ  പാട്ടു ചിറ ശുചീകരണവും വേസ്റ്റ് ബിൻ സ്ഥാപിക്കലും നടത്തി
       മണപ്പാട്ട് ചിറ വികസന സമിതിയുടെ നേതൃത്വത്തിൽ മണപ്പാട്ട് ചിറയുടെ പ്രവേശന കവാടത്തിലുള്ള ഗാലറിയും പരിസര പ്രദേശങ്ങളും ശുചീകരിക്കുകയും തുടർന്ന്ഗാലറിയോട് ചേർന്ന് മണപ്പാട്ടുചിറ വികസന സമിതി പ്രവർത്തകർ വേസ്റ്റ് ബിൻ സ്ഥാപിക്കുകയും ചെയ്തു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്  ശ്രീ സെബി കിടങ്ങേൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സമിതി പ്രസിഡണ്ട് മനോജ് നാൽപ്പാടൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി സാജു തറനിലം ,   ടി എൽ പ്രദീപ് എന്നിവർ സംസാരിച്ചു. വികസന സമിതി അംഗങ്ങളായ കെ കെ വത്സൻ എ പി രവീന്ദ്രനാഥ് റാഫേൽ ആറ്റുപുറം രതീഷ് സി.ടി ശ്രീജു മുണ്ടങ്ങമറ്റം മനോജ് ആന്റണി പുത്തേൻ ജോളി സോജൻ വിൻസൺ മാടവന തുടങ്ങിയവർ ഉൾപ്പെടെ ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. മണപ്പാട്ട്ചിറ വികസനത്തിനായി കൂടുതൽ ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു
             റിപ്പോട്ടർ :സാജു തറനിലം


Comment As:

Comment (0)