കാലടി മലയാറ്റൂർ റോഡ് കയ്യേറ്റം ജില്ലാ ജഡ്ജി യുടെനേതൃത്വത്തിൽ രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു.
കാലടി മലയാറ്റൂർ റോഡിൻറെ അനധികൃത കയ്യേറ്റങ്ങൾ പരിശോധിക്കുന്നതിനായി ജില്ലാ ജഡ്ജി ശ്രീ രഞ്ജിത്ത് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘംവീണ്ടും കാലടിയിലെത്തി കാലടി ജംഗ്ഷൻ മുതൽ രണ്ടാം ഘട്ട പരിശോധന തുടരുന്നു
കാലടി മലയാറ്റൂർ റോഡിൻറെ 11 കിലോമീറ്റർ വരെയുള്ള ദൂരത്തിൽ ഉണ്ടായിട്ടുള്ളകയ്യേറ്റങ്ങൾ അളന്നു തിട്ടപ്പെടുത്തുന്നതിനായിട്ടാണ് ഹൈക്കോടതി ഉത്തരവായിട്ടുള്ളത് ഇത് പ്രകാരം അളവ് പൂർത്തീകരിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയൻമേലാണ് ജില്ലാ ജഡ്ജിയോട്പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവായിട്ടുള്ളത്
2023 ഫെബ്രുവരി ആറാം തീയതി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.ഇതിൻറെ തുടർനടപടി എന്ന നിലയ്ക്ക് കാലടി ജംഗ്ഷൻ മുതൽ ഓൾഡ് സർവ്വേ പ്രകാരം പരിശോധിക്കേണ്ട സ്ഥലങ്ങൾ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി ആലുവ തഹസിൽദാർ രണ്ട് സർവേയർമാർ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അഡ്വക്കേറ്റും ഓഫീസ് സ്റ്റാഫും ഉൾപ്പെടെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘംകാലടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ റോജോ മോൻ ഹരീഷ് എന്നിവരുടെനേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ സംരക്ഷണത്തിൽ പരിശോധന നടത്തി
കാലടി ,നീലീശ്വരം, മലയാറ്റൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകപ്പെട്ടതായി ബഹുമാനപ്പെട്ട ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് ഇത്തരത്തിൽ അനധികൃതമായ പട്ടയങ്ങൾ കണ്ടെത്തിയെങ്കിലും ഓൾഡ് സർവ്വേ സ്കെച്ച് നിലവിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് തഹസിൽദാർ ജഡ്ജിയെ അറിയിച്ചത്
ഇക്കാര്യം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പരാതിക്കാരായ ടി ഡി സ്റ്റീഫൻ രാധാകൃഷ്ണൻ ചെങ്ങാട്ട് നെൽസൺ മാടവന ,സാജു തറനിലം ,അഖിൽ കുമാർ ,മനോജ് നാൽപ്പാടൻ ,ഡെന്നീസ് കന്നപ്പിള്ളി , ഡെക്ലസ് എന്നീ ആക്ഷൻ കൗൺസിൽ അംഗങ്ങളോട് ജില്ലാ ജഡ്ജി ഉറപ്പു നൽകിയിട്ടുണ്ട്
എത്രയും പെട്ടെന്ന് ഓൾഡ് സർവ്വേ സ്കെച്ച് കണ്ടെത്തി പുറമ്പോക്ക് ഒഴിപ്പിക്കൽ വൈദ്യുതി പോസ്റ്റുകൾമാറ്റി സ്ഥാപിക്കൽ ഒഴിപ്പിച്ചിട്ടുള്ളപുറമ്പോക്കുകൾ റോഡിനോട് കൂട്ടിച്ചേർക്കൽ എന്നിവ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തഹസിൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .സിപിഐ ലോക്കൽ സെക്രട്ടറി ജോസഫ് ചിറയത്ത് ഉൾപ്പെടെ ധാരാളം പൊതുജന പങ്കാളിത്തവും ഉണ്ടായിരുന്നു
റിപ്പോർട്ടർ:സാജു തറനിലം



