മലയാറ്റൂർ മണപ്പാട്ടു ചിറ വികസന സമിതിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന മഹാ ശുചീകരണ യജ്ഞത്തിന്റെ ഉത്ഘാടനം നടന്നു.


   മലയാറ്റൂർ മണപ്പാട്ട് ചിറയുടേയും പരിസരപ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകൃതമായിട്ടുള്ള മണപ്പാട്ട് ചിറ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന മഹാ ശുചീകരണ യജ്ഞത്തിന്റെ ഉത്ഘാടനം ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയ് നിർവഹിക്കുകയുണ്ടായി  . തുടർന്നു കോടനാട് ജനകീയ കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീ റാഫേൽ ആറ്റുപുറം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടി നട്ടു കൊണ്ട് സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.വികസന സമിതി കൺവീനർ ശ്രീ മനോജ് നാൽപ്പാടൻ പങ്കെടുത്ത യോഗത്തിൽ   സമിതി അംഗം ശ്രീ അഖിൽ മലയാറ്റൂർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
    മണപ്പാട്ട് ചിറയയുടെ പരിസരപ്രദേശങ്ങളിൽനടന്നിട്ടുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സമിതി വിവിധ കേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുകയുണ്ടായി. അനധികൃത കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച എറണാകുളം ഡിസ്റ്റിക് സർവീസ് അതോറിറ്റി മജിസ്ട്രേറ്റ് , തഹസിൽദാർ മുതലായവരോട് സമിതി അംഗങ്ങളായ മനോജ് നാൽപ്പാടൻ  ശ്രീ ടി ഡി സ്റ്റീഫൻ ,ശ്രീ സാജു തറനിലം , ശ്രീ അഖിൽ മലയാറ്റൂർ എന്നിവർ നിലവിലെ കാര്യങ്ങൾ വിശദീകരിക്കുകയും ഇതിന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തഹസിൽദാർ മറുപടി നൽകി .മണപ്പാട്ട് ചിറ വികസന സമിതിയുടെ ശുചീകരണ യജ്ഞത്തിന്റെ തുടർച്ചയായി ഇന്ന് രാവിലെ മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് വികസന സമിതിയുടെ നേതൃത്വത്തിൽ  "നിത്യവും പ്രഭാത സവാരി നടത്തു - ആരോഗ്യം സംരക്ഷിക്കു ഒപ്പം നാട് ശുചീകരിക്കൂ " നന്മ വളർത്തൂ "എന്ന സന്ദേശം ഉയർത്തിക്കൊണ്ട് അനവധി ആളുകൾ പങ്കെടുത്തപ്രഭാത സവാരി സംഘടിപ്പിച്ചു
പരിപാടിയിൽ ശ്രീ മനോജ് നാൽപ്പാടൻ ശ്രീ സാജു തറനിലം  ശ്രീ കെ കെ വത്സൻ  ശ്രീ ടി എൽ പ്രദീപ് എന്നിവർ സംസാരിച്ചു പ്രഭാത സവാരിക്ക് ശ്രീ ദീപക് മലയാറ്റൂർ ശ്രീ സി എസ് ബോസ് ശ്രീ സിജോ മേനാച്ചേരി ശ്രീ പവി മലയാറ്റൂർ ശ്രീ വിൽസൺ മാടവന ശ്രീമതി സിന്ധു ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി. 

 

റിപ്പോട്ടർ :  സാജു    തറനിലം


Comment As:

Comment (0)