കാലടി മലയാറ്റൂർ റോഡ് കോടതി ഉത്തരവ് നടപ്പാക്കാൻ മജിസ്ട്രേറ്റ് നേരിട്ട് എത്തി.
2019 ലെ കോടതി ഉത്തരവ് പൂർണമായും നടപ്പാക്കാത്തതിനെതിരെ
അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രങ്ങളായ കാലടിയിൽ നിന്നും മലയാറ്റൂർ അടിവാരത്തേക്ക് ഉള്ള റോഡിൻറെ പുറമ്പോക്ക് ഒഴിപ്പിക്കുന്നതിനായി ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുള്ളതാണ് . 2019ലെ കോടതി ഉത്തരവ് പൂർണമായും നടപ്പാക്കാത്തതിനെതിരെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യകേസ് ഫയൽ ചെയ്തിരുന്നു .
ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ 11 കിലോമീറ്ററിന് പകരം എട്ടര കിലോമീറ്റർ മാത്രമാണ് ഭാഗികമായെങ്കിലും അളന്നിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിച്ചെങ്കിലും ഉദ്യോഗസ്ഥർ കോടതി വിധി നടപ്പാക്കുന്നതിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണുണ്ടായത് .കളക്ടറെ തെറ്റായ കാര്യങ്ങളാണ് ഉദ്യോഗസ്ഥർ ധരിപ്പിച്ചിട്ടുള്ളത് എന്ന് യോഗത്തിൽ പങ്കെടുത്ത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു ഉദ്യോഗസ്ഥർ അളന്ന സ്ഥലത്ത് തന്നെ പല ക്രമക്കേടുകളും ശ്രദ്ധയിൽപ്പെട്ട ആലുവ മുൻ തഹസിൽദാർ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു എന്നാൽ ഇതിനെല്ലാം പല തടസവാദങ്ങൾ ഉന്നയിച്ച് കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് കോടതി നടപടികൾ പൂർത്തീകരിക്കാതിരിക്കാൻ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റുകൾ ഒഴിഞ്ഞുമാറുകയായിരുന്നു
ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിൽ വീണ്ടും കോടതിയെ സമീപിക്കുകയും ബഹുമാനപ്പെട്ട ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് 2023 ജനുവരി 19 -ാം തീയതി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു . ഉത്തരവിൻ പ്രകാരം ഡിസ്റ്റിക് ലീഗൽ സെക്രട്ടറി തഹസിൽദാർ പരാതിക്കാർ മുതലായവർ പോലീസിന്റെ സംരക്ഷണത്തിൽ പരിശോധന നടത്തണമെന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 10 30 ന് ജില്ലാ ലീഗൽ സെക്രട്ടറി ബഹുമാനപ്പെട്ട ജസ്റ്റിസ് രഞ്ജിത്ത് അവർകളുടെ സാന്നിധ്യത്തിൽ തഹസിൽദാർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ പരിശോധനകൾക്ക് തുടക്കമിട്ടു
ലീഗൽ സെക്രട്ടറി ജസ്റ്റിസ് രഞ്ജിത്ത് ആക്ഷൻ കൗൺസിൽ ഭാരവാഹികളോടൊപ്പം കാലടി മുതൽ മലയാറ്റൂർ അടിവാരം വരെ സഞ്ചരിക്കുകയും കയ്യേറ്റങ്ങൾ ഭാരവാഹികൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ശ്രീ ടി ഡി സ്റ്റീഫൻ ,സാജു തറനിലം , കരീം മീരാൻ , ഡെന്നീസ്, നെൽസൺ മാടവന, തോമസ് ,മണപ്പാട്ട് ചിറ വികസന സമിതി ജനറൽ കൺവീനർ മനോജ് നാൽപ്പാടൻ ,അഖിൽ മലയാറ്റൂർ എന്നിവരും ആക്ഷൻ കൗൺസിലിന്റെ ഭാഗത്തുനിന്നും പങ്കെടുത്തു
അനധികൃതമായി കയ്യേറിയിട്ടുള്ള മുഴുവൻ സ്ഥലങ്ങളും പഴയ സർവേ പ്രകാരം ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ആക്ഷൻ കൗൺസിൽ സ്ഥിതിഗതികൾ നേരിട്ട് കണ്ട് ബോധ്യമായ ബഹുമാനപ്പെട്ട ലീഗൽ സെക്രട്ടറിയോട് അഭ്യർത്ഥിക്കുകയുണ്ടായി.
റിപ്പോർട്ടർ: സാജു തറനിലം



