ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി കൊച്ചി മെട്രോ; റിപ്പബ്ലിക് ദിന സ്പെഷൽ ഓഫർ

 

Kerala Vision Online

BREAKING NEWS

ടിക്കറ്റ് നിരക്കിൽ ഇളവുകളുമായി കൊച്ചി മെട്രോ; റിപ്പബ്ലിക് ദിന സ്പെഷൽ ഓഫർ

ByNews Desk

January 23, 2023 8:25 pm

     

COMMENTS

റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ജനുവരി 26ന് യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. ജനുവരി 26ന് പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡ് നിരക്കും വാർഷിക ഫീസും ഉൾപ്പെടെ 225 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കുകയും ചെയ്യും. 

ജനുവരി 26ന് 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30 രൂപ ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതൽ എസ് എൻ ജങ്ഷൻ വരെ രാവിലെ ആറ് മുതൽ എട്ട് വരെയും വൈകിട്ട് 9 മുതൽ 11 വരെയും വെറും 15 രൂപ നിരക്കിൽ യാത്ര ചെയ്യാം. അതേസമയം മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. രാവിലെ ആറ് മുതൽ എട്ട് മണിവരെയും വൈകിട്ട് 9 മുതൽ 11 വരെയും 50 ശതമാനം ഇളവ് തുടരും. റിപബ്ലിക് ദിനത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിരക്കിനും ഈ സമയങ്ങളിൽ 50 ശതമാനം ഇളവ് ലഭിക്കും. 


Comment As:

Comment (0)