നെടുമ്പാശ്ശേരി വിമാന താവളത്തിൽ വൻ സ്വർണ്ണ കടത്ത്

കാൽ ചിലമ്പെന്നു തോന്നുന്ന വിധത്തിലും സ്വർണ കള്ളക്കടത്ത്. മലപ്പുറം സ്വദേശി അബ്ദുൾ ആണ് ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്.
85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ചത്.
ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റം സധികൃതർ ദേഹപരിശോധന നടത്തിയപ്പോഴാണ് കാല്പാദത്തിനു മുകളിൽ . കുഴമ്പു രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക്കവറിലാക്കിയ ശേഷം ടേപ്പുപയോഗിച്ച് ഒട്ടിച്ചു ചേർത്തതായി കണ്ടെത്തിയത്.


Comment As:

Comment (0)