ദിപ്തം 2023 സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.
: കുറുമശ്ശേരി : പാറക്കടവ് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 93-ാം മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിച്ച പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം എൻ എസ് എസ് ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് എ എൻ വിപിനേന്ദ്രകുമാർ നിർവ്വഹിച്ചു. എൻ എസ് എസ് സ്കൂളുകളുടെ ജനറൽ മാനേജർ ഡോ. ജഗദീശ് ചന്ദ്രൻ ജി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ ബീനാ ശങ്കർ , അധ്യാപകരായ ശ്രീലത പിള്ള , സീത, രാജലക്ഷ്മി, ഓഫീസ് അന്റഡന്റ് ഉല്ലാസ് ലാൽ എന്നിവരെ ആദരിച്ചു. + 2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്ക്കൂൾ മേളകളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു. പറവൂർ , കൊടുങ്ങല്ലൂർ NSS താലൂക്ക് യൂണിയൻ പ്രസിഡന്റ് മാരായ എം.ജനിഷ് കുമാർ , സി.രാജശേഖരൻ , ആലുവ യൂണിയൻ സെക്രട്ടറി പി.എസ്.വിശ്വംഭരൻ ,ഹെഡ് മിസ്ട്രസ് ജയശ്രീ ആർ , പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ ജി , വാർഡ് മെംബർ ജീഷ ശ്യാം, കുറുമശ്ശേരി കരയോഗം പ്രസിഡന്റ് പി.എസ്.രഘുനാഥൻ പിള്ള , പി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.



