വീണ്ടും അഭിമാനമായി നാട്ടു നാട്ടു; എംഎം കീരവാണിയെ തേടി അന്താരാഷ്ട്ര പുരസ്‌കാരം

ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യൻ ഗാനമെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോഴാണ് നാട്ടു നാട്ടു വീണ്ടും പുരസ്കാരം നേടുന്നത്. ലോസ് ആഞ്ചലസ് ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരമാണ് നാട്ടു നാട്ടുവിനെ തേടി എത്തിയിരിക്കുന്നത്. ആര്‍ആര്‍ആര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. അവാര്‍ഡുമായി നില്‍ക്കുന്ന കീരവാണിയുടെ ചിത്രവും പങ്കുവച്ചു. 

ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ആദ്യത്തെ ഏഷ്യൻ ഗാനമാണ് നാട്ടു നാട്ടു. 14 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗോള്‍ഡന്‍ ഗ്ലോബ് എത്തുന്നത്. സ്ലം ഡോഗ് മില്യനേയറിലെ ഗാനത്തിന് എ ആര്‍ റഹ്മാനാണ് ഇതിനു മുന്‍പ് പുസ്‌കാരം നേടുന്നത്.


Comment As:

Comment (0)