അങ്കമാലിയിൽ വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് വിഭാഗം പിടികൂടി

അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോയിലേറെ കഞ്ചാവ് അങ്കമാലി റെയിഞ്ച് എക്സൈസ് വിഭാഗം  പിടികൂടി :
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുന്നൂർപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഒരു കിലോ . 170 ഗ്രാം കഞ്ചാവ് പിടികൂടിയത് :

കഞ്ചാവ് കൈവശം വച്ച മുന്നൂർപ്പിള്ളി വടക്കൻ വീട്ടിൽ ആൽബിൻ മാത്യുവിനെ എക്സൈസ് പിടികൂടി :
കൂട്ടുപ്രതിയായ അങ്കമാലി പവിഴപ്പൊങ്ങ് സ്വദേശി ഇഞ്ചക്കാടൻ വീട്ടിൽ സനിൽ ബാബു എന്നയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് :
അങ്കമാലിയിലും പരിസരത്തും ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജയചന്ദ്രന്റെ പ്രത്യേക നിർദ്ദേശാനുസരണം ആണ് പരിശോധന നടത്തിയതെന്ന് അങ്കമാലി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് പറഞ്ഞു:

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു:

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബാബു പ്രസാദ്, പ്രവന്റീവ് ഓഫീസർമാരായ വിഎസ് ഷൈജു,
 മണി എൻ കെ സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കെ എസ് അരുൺകുമാർ പി വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ എസ് എക്സൈസ് ഡ്രൈവർ നന്ദുശേഖരൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു


Comment As:

Comment (0)