അത്താണി ദേശീയ പാതയിൽ കാം കോ കമ്പനിക്ക് മുൻവശം ട്രെയിലർ മറിഞ്ഞു

അങ്കമാലിക്കടുത്ത് അത്താണി ദേശീയ പാതയിൽ കാംകോ കമ്പനിക്ക് മുൻ വശം ട്രെയിലർ മറിഞ്ഞു. 

അപകടത്തെ തുടർന്ന് കണ്ടെയ്നർ ക്യാബിൻ ലോറിയിൽ  പകുതിയോളം വേർപെടുകയും കാംകോ കമ്പനിയുടെ ഗെയിറ്റിന് മുമ്പിൽ തടസമായി കിടക്കുകയും ചെയ്തു. തുടർന്ന് 2 ക്രെയിനുകളുടെ സഹായത്തോടെ നീക്കം ചെയ്യുകയുമായിരുന്നു. ലോറിയും കണ്ടെയ്നറും ബന്ധപ്പെട്ടു കിടക്കുന്ന ഭാഗം മുറിച്ച് മാറ്റാൻ അഗ്നി രക്ഷാ സേനയുടെ സഹായം തേടി .  തുടർന്ന് അഗ്നി രക്ഷാ സേന എത്തി ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മാറ്റുകയും ചെയ്തു. ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ എൻ.കെ.സോമന്റെ നേതൃത്വത്തിലായിരുന്നു ഫയർഫോഴ്സ് എത്തിയത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു


Comment As:

Comment (0)