പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ഒരു വർഷക്കാലമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
121
പ്രതിക്ക് 70 വർഷം കഠിനതടവും 1,70,000 രൂപ പിഴയും കോടതി വിധിച്ചു. സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെയാണ് വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ പ്രതി ഒരു വർഷത്തിലധികമായി പീഡനത്തിനിരയാക്കിയത്.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജ് കെ.പി. സുനിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 5, 7, 8 വയസ്സുള്ള പെൺകുട്ടികളാണ് ക്രൂരതക്കിരയായത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വെച്ചായിരുന്നു മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചത്. പ്രോസിക്യൂസിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.



