സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ ഉയർന്നു
615
ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. 400 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5095 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4210 രൂപയാണ്.



