വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു
സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.
ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1768 രൂപയായാണ് വര്‍ധിച്ചത്. മുംബൈയില്‍ 1721 രൂപ, കൊല്‍ക്കത്തയില്‍ 1870 രൂപ, ചെന്നൈയില്‍ 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില.
2023 ജനുവരി 1 മുതൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 25 രൂപ വരെ വർധിപ്പിച്ചുവെന്നാണ് എണ്ണ വിപണന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില വർധനവ് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ മുതലായവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഹോട്ടലുകള്‍ വിലവർധനവിലേക്ക് പോവാനും സാധ്യതയുണ്ട്. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർധനയില്ല. 2022 ജൂലൈ 6-നാണ് ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്



