കഞ്ചാവ് വിൽപ്പന : ബംഗാളിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു
406
ഈരാറ്റുപേട്ട :അനധികൃതമായി കഞ്ചാവ് വില്പന നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ബങ്കുര സ്വദേശിയായ ടോട്ടന്‍ ഷെയ്ക്ക് (23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിനകത്ത് ഇയാൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു.



