ആദ്യ വേസ്റ്റ് ബിൻ വേങ്ങൂർ മില്ലും പടിയിൽ സ്ഥാപിച്ചു
അങ്കമാലി: വാർഡ് 10 കൗൺസിലർ ശ്രീ എ വി രഘു നേതൃത്വം നൽകുന്ന കൗൺസിലർ ടീമും ടീം രൂപീകരിച്ചിട്ടുള്ള ഇക്കോ ക്ലബ്ബും ചേർന്ന് വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട ആദ്യ വേസ്റ്റ് ബിൻ വേങ്ങൂർ മില്ലുംപടിയിൽ സ്ഥാപിക്കപ്പെട്ടു. വാർഡ് സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് വേസ്റ്റ് ബിൻ സ്ഥാപിച്ചത്. പാതയോരത്തെ പ്ലാസ്റ്റിക്കുകൾ, പാഴ് വസ്തുക്കൾ, ബോട്ടിലുകൾ എന്നിവ സ്ഥിരമായി നീക്കം ചെയ്ത് ഹരിത കർമ്മ സേനയ്ക്ക് വാർഡ് 10 കൗൺസിലർ ടീം കൈമാറുന്നുണ്ട്. അങ്കമാലി നഗരസഭയിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് കളക്ഷൻ നടക്കുന്നത് വാർഡ് പത്തിൽ നിന്നുമാണ്. നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായിട്ടുള്ള പൈലറ്റ് വാർഡ് ആയി വാർഡ് പത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനം ഇക്കോ ക്ലബ്ബ് പ്രസിഡന്റ് ശ്രീ സുബ്രഹ്മണ്യനും കൗൺസിലർ എ വി രഘുവും ചേർന്ന് നിർവഹിച്ചു. തദവസരത്തിൽ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും ഹരിതകർമസേന അംഗങ്ങളുംസന്നിഹിതരായിരുന്നു.ശ്രീ കൃഷ്ണൻ നമ്പീശൻ,കെ പി ഉണ്ണി,എം കെ ദിവാകരൻ,പി വി പ്രസാദ്, എൻ ഗംഗകുമാർ,കെ അഭിലാഷ്, പി പി തിലകൻ, രാജേന്ദ്രൻ,ടി അയ്യപ്പൻ, സുപ്രിയ രാജൻ, ദിവ്യ പ്രവീൺ,ആന്റു പൗലോസ് ,മിനി ജോജോ തുടങ്ങിയവർ നേതൃത്വം നൽകി.



