കറുകുറ്റി പന്തയ്ക്കൽ റോഡ് ഇടിഞ്ഞു വൻ അപകട സാധ്യത

 

*അങ്കമാലി: ബി എം ബി സി നിലവാരത്തിൽ പുതുക്കി പണികഴിപ്പിച്ച കറുകുറ്റി- പന്തയ്ക്കൽ റോഡ് അപകടാവസ്ഥയിലായിരിക്കുന്നു  പന്തയ്ക്കൽ ദേവി ക്ഷേത്രത്തിനും മിൽമ ഡയറിയ്ക്കും സമീപം റോഡിൽ  രൂപം കൊണ്ടഗർത്തം ഏകദേശം നാല് അടിയോളം താഴ്ചയും, അഞ്ച് മീറ്റർ നീളത്തിലുമാണ് റോഡ് തകർന്നിരിക്കുന്നത്. ഇടിഞ്ഞ് നിരങ്ങി ഗർത്തം രൂപം കൊണ്ട റോഡിൻ്റെ കിഴക്കുവശത്തായി മതിലിന്  താഴെയായി ഏകദേശം പത്ത് അടിയോളം റോഡിൽ നിന്ന് താഴ്ന്ന പ്രദേശമാണ്.എസ് സി എം എസ് എഞ്ചിനീയറിംഗ് കോളേജ്, പാലിശ്ശേരി ഗവ. ഹൈസ്കൂൾ, എടക്കുന്ന് ഒ എൽ പി എച്ച്  യു പി സ്കൂൾ, നൈപുണ്യ പബ്ലിക് പ്ലസ് ടു സ്കൂളുകളിലെ വാഹനങ്ങളും   ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി, വാഴച്ചാൽ, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം  തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കടക്കം നൂറു കണക്കിന് വാഹനങ്ങൾ   സഞ്ചരിക്കുന്ന റോഡാണിത്.  പൊതുമരാമത്ത് വകുപ്പിൻ്റെ  അശാസ്ത്രീയമായ ഈ റോഡ് നിർമ്മാണത്തിനെതിരെ      ജനരോക്ഷം ശക്തമായിട്ടുണ്ട്. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡിൻ്റെ സൈഡ് കുഴിച്ചതിനു മുകളിലായി വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ടാറ് ചെയ്തതാണ് റോഡിന്റെ ഇപ്പോഴത്തെ ദുരവസ്‌ഥയ്ക്ക് ഇടയാക്കിയിട്ടുള്ളത്.*


Comment As:

Comment (0)