കോടികൾ മുടക്കിയുള്ള റോഡു പണിയിൽ വ്യാപക ക്രമക്കേട്

         അങ്കമാലി:മൂക്കന്നൂർ -ഏഴാറ്റുമുഖം റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് കോക്കുന്ന്  പള്ളിക്ക് സമീപം വിവിധ   നിർമ്മാണ പ്രവർത്തനങ്ങളുടെ  ഭാഗമായി വഴിയിൽ അപകട കുരുക്കായി ആണികൾ ചിതറി കിടക്കുന്നു. ബന്ധപ്പെട്ട അധികൃതർ മുമ്പാകെ  നാട്ടുകാർ ഇതു സംബന്ധിച്ച് പല തവണ പരാതിപ്പെട്ടിട്ടും  ബന്ധപ്പെട്ടവർ  ഇത് നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും എടുക്കുന്നില്ല. ഇക്കാരണത്താൽ  ഇതുവഴിയുള്ള കാൽനട യാത്ര പോലും ദുസഹമായിരിക്കുന്നു. ഇരു ചക്ര വാഹനങ്ങൾ ആണി കയറി പഞ്ചറാകുന്നതും നിത്യ സംഭവമായി മാറിയിരിക്കുന്നു. ഒട്ടേറെ ബസുകളും മറ്റു വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റൂട്ടിൽ റോഡ് വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ യാത്രക്കാരുടെ ജീവൻ പോലും പന്താടുന്ന അനാസ്ഥക്കെതിരെ ജനരോക്ഷം  ഉയർന്നിട്ടുണ്ട്. ഇവിടെ നടക്കുന്ന റോഡു പണിയുമായി ബന്ധപ്പെട്ട് നടക്കുന്ന കലുങ്കകളുടെ കോൺക്രീറ്റ് കൾ രാത്രി സമയങ്ങളിൽ മാത്രമാണു നടക്കുന്നത് ഈ സമയത്ത് സർക്കാർ ഭാഗത്ത് നിന്ന് ഒരു എഞ്ചിനീയറോ ഉത്തരവാദപ്പെട്ട ആരും തന്നെ ഉണ്ടാവാറില്ല അശാസ്ത്രിയമായി പണി നടക്കുന്നിടത്ത് വച്ചിരിക്കുന്ന ബാരിക്കേടുകളിൽ തട്ടിവീണ് നിരന്തരം ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്


Comment As:

Comment (0)