കൊച്ചിയില്‍ നൃത്ത വിദ്യാലയവുമായി നവ്യ നായര്‍

അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് നവ്യ നായർ.വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവും നടത്തി. ഇപ്പോഴിതാ പുതിയൊരു ചുവടുവയ്പ്പിന് തുടക്കംകുറിച്ചിരിക്കുകയാണ് നവ്യ. 

കൊച്ചിയില്‍ നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് നാളെ ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മാതംഗിയുടെ വെബ്സൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം സംവിധായകന്‍ സിബി മലയില്‍ നിര്‍വഹിക്കും. ചടങ്ങിന് സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിക്കും.

ഹൈബി ഈഡന്‍ എം പി, കെ മധു, എസ് എന്‍ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരന്‍, നവ്യ നായരുടെ നൃത്തഗുരു കൂടിയായ മനു മാസ്റ്റര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് പിന്നാലെ പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ശില്‍പ്പശാല നടക്കും. 


Comment As:

Comment (0)