ഗുരുവായൂർ ദേവസ്വം ആചാര ലംഘനം നടത്തരുത്. ഉഗ്ര നരസിംഹ ആചാര്യ സഭ

ഗുരുവായൂർ ദേവസ്വം ആചാര ലംഘനം നടത്തരുത്.

ഉഗ്ര നരസിംഹ ആചാര്യ സഭ 
~~~~~~~~~~~~~~

ഈ കഴിഞ്ഞ 2022 നവംബർ 24 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നടന്ന ജ്യോതിഷ പണ്ഡിതന്മാരുടെ നിർദ്ദേശ പ്രകാരം ഗുരുവായൂർ ഏകാദശി 2022 ഡിസംബർ 4 ന് എന്ന് ഐക്യഗന്ധമായ് പ്രസ്ഥാവിച്ചിരുന്നു.
ഈ നിർദ്ദേശത്തേ അവഗണിച്ചു ഗുരുവായൂർ ദേവസ്വം ഡിസംബർ 3 നും ഡിസംബർ 4 നും ഏകാദശി നടത്താൻ തീരുമാനിച്ചത് ലോകത്ത് ഒരിടത്തും സംഭവിക്കാത്തതുമാണ്.
അതിനാൽ ഗുരുവായൂർ ദേവസ്വം ദേവഹിതമല്ലാത്ത കാര്യം പ്രവർത്തിച്ചു ക്ഷേത്രത്തിനും നാടിനും ഭക്ത ജനങ്ങൾക്കും ആപത്തുകൾ വരുത്തി വെക്കരുത്.

ഗുരുവായൂർ ഏകാദശി 2022 ഡിസംബർ 4 ന് തന്നെ സ്ഥിരീകരിച്ചു ഗുരുവായൂരിലെ ഏകാദശി ആചാരം സംരക്ഷിക്കേണ്ടതാണ് എന്ന് തൃശ്ശൂർ ഇരിഞ്ഞാലക്കുട ചങ്ങമ്പള്ളി കളരിയിൽ വച്ച് നടന്ന യോഗത്തിൽ ഉഗ്ര നരസിംഹ ആചാര്യ സഭ ആചാര്യൻ രാവുണ്ണിക്കുറുപ്പ്‌ ഗുരുക്കൾ അഭിപ്രായപ്പെട്ടു.


Comment As:

Comment (0)