കോവിഡിന്റെ കാര്‍മേഘങ്ങള്‍ നീങ്ങിയ ഈ ശബരിമല തീര്‍ത്ഥാടനക്കാലത്ത് ശബരിമലയില്‍ റെക്കോഡ് വരുമാനം
124
മണ്ഡലക്കാലത്ത് 10 ദിവസം പിന്നിടുമ്പോള്‍ തന്നെ വരുമാനം 52.85 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ 10 ദിവസത്തെ കാലയളവില്‍ വരുമാനം 9.9 കോടി മാത്രയിരുന്നു. ഇക്കുറി അരവണ വില്പനയിലാണ് കൂടുതല്‍ തുക ലഭിച്ചത്. 10 ദിവസത്തില്‍ അരവണയില്‍ നിന്ന് മാത്രം 23.57 കോടി ലഭിച്ചു.
കാണിക്ക ഇനത്തില്‍ 12.73 കോടി രൂപ ലഭിച്ചു. താമസസൗകര്യങ്ങള്‍ നല്‍കിയതില്‍ നിന്നുള്ള വരുമാനം 48.84 ലക്ഷം ലഭിച്ചു. നെയ്യഭിഷേകത്തിലൂടെ ലഭിച്ചത് 31 ലക്ഷം രൂപയാണ്.
ഇക്കുറി അയ്യപ്പഭക്തരുടെ തിരക്കും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ എത്രയോ മടങ്ങ് അധികമാണ്.



