കറുകുറ്റിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടത്തിൽ15 പേർക്ക് പരിക്ക്
264
കറുകുറ്റി പാലിശ്ശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്ക്:
കറുകുറ്റി മരങ്ങാടം ഭാഗത്തുനിന്നും അങ്കമാലിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് : ഇന്ന് രാവിലെ 6:40 ആയിരുന്നു സംഭവം: അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു: ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : അപകടം കേട്ടറിഞ്ഞ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് :
കേബിൾ നഗറിൽ നിന്നും തിരിഞ്ഞ് പാലിശ്ശേരിക്ക് പോകുന്ന റൂട്ടിൽ ആദ്യ വളവിൽ ആയിരുന്നു അപകടം സംഭവിച്ചത് :
ആരുടെയും പരിക്ക് ഗുരുതരമല്ല



