സ്വപ്ന സുരേഷ് വിഷയം : സന്നദ്ധസംഘടനയായ എച്ച്ആർഡിഎസ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു
159
ഭരണകൂടഭീകരതയാണ് കാരണമെന്ന് ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വപ്ന സുരേഷിനു ജോലി നൽകിയപ്പോൾ മുതൽ സർക്കാർ പ്രതികാരം ചെയ്യുന്നെന്നും കുറിപ്പിൽ പറയുന്നു.
എച്ച്ആർഡിഎസിന്റെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. പാലക്കാട്, അട്ടപ്പാടി, തൊടുപുഴ, പരിയാരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളിലും അജി കൃഷ്ണന്റെ പാലായിലെ ഫ്‌ളാറ്റിലും ഒരേസമയത്തായിരുന്നു പരിശോധന. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച നിരവധി രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു.



