ഭൂമിയും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യവുമായി അടിസ്ഥാന ജനത വിവിധ പട്ടികജാതി-വർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ നവം: 21 തിങ്കൾ 4 മണിക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ ഒത്തുചേരും : കൺവെൻഷൻ നടത്തി

മല്ലപ്പള്ളി :
ഭൂമിയും വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യവുമായി അടിസ്ഥാന ജനത
വിവിധ പട്ടികജാതി-വർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ നവം: 21 തിങ്കൾ 4 മണിക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ
ഒത്തുചേരും. ഇതിന്റെ ഭാഗമായിട്ടാണ് A k c h m s - ന്റെ നേത്യത്വത്തിൽ കൺവൻഷൻ നടത്തിയത്.

എയ്ഡഡ് വിദ്യാഭ്യാസം ഉൾപ്പെടെ സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം നൽകുക, എല്ലാവർക്കും ഭൂമിയും തൊഴിലും നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തിയാണ് വിവിധ സംഘടനകൾ ഒത്ത് ചേരുന്നത്.

സമരാരവത്തിന്റെ വിജയത്തിനായി മല്ലപ്പള്ളിയിൽ ചേർന്ന AKCHMS താലൂക്ക് യൂണിയൻ കൺവൻഷൻ സംസ്ഥാന ജനറൽസെക്രട്ടറി .എ.കെ. സജീവ് ഉദ്ഘാടനം ചെയ്തു.

മല്ലപ്പള്ളി യൂണിയൻ കൺവൻഷനിൽ യൂണിയൻ പ്രസിഡന്റ് പി.കെ.ബാബുരാജ് അധ്യക്ഷനായിരുന്നു.
ദേവദാസ് മണ്ണൂരാൻ . ശീ PK രവി. KK വിജയൻ . ഷൈജുദാസ്, ഐ.കെ. തമ്പിക്കുട്ടി, . KR രാജേഷ്, സരസമ്മ ഗോപി തുടങ്ങിയവർ പ്രസംഗിച്ചു


Comment As:

Comment (0)