സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
487
ഇടുക്കി ഉടുമ്പൻചോല സ്വദേശി ഹരികൃഷ്ണനെ (20) യാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് പലതവണയായിട്ടായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലും മറ്റും പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.



