ലോട്ടറി കേസിൽ നാഗാലാന്റ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിനെതിരെ എതിർ സത്യവാങ്മൂലവുമായി കേരളം
131
സ്വകാര്യ ഏജൻസിയെ ലോട്ടറി വിൽക്കാൻ ഏൽപിച്ച നാഗാലാൻഡ് തീരുമാനം ചട്ടവിരുദ്ധമാണെന്ന് കേരളം ഇതിൽ വ്യക്തമാക്കുന്നത്.
അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് നാഗാലാൻഡ് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചത്. സ്വകാര്യ ഏജൻസി കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
സ്വകാര്യ ഏജൻസി വിപണയിൽ നടത്തിയത് പരിധി വിട്ടുള്ള ഇടപെടലാണെന്നും നിയമ ലംഘനം നിയന്ത്രിക്കുക മാത്രമാണ് സംസ്ഥാനം ചെയ്തതെന്നും പറയുന്നു. പേപ്പർ ലോട്ടറികളെ നിയന്ത്രിക്കാൻ നിയമം വഴി സംസ്ഥാനത്തിനാകും. ഇതിൽ ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമില്ലെന്നും കേരളം വ്യക്തമാക്കി.



