കാലടി മലയാറ്റൂർ റോഡ് ആക്ഷൻ കൗണ്സിൽ വീണ്ടും സമരത്തിലേക്ക്

 

കാലടി : കാലടി മലയാറ്റൂര്‍ റോഡ് പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് (കേസ് നമ്പര്‍ WP (C) 7198/2016)
കോടതി വിധി നടപ്പാക്കുന്നതിന് കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവായിട്ട് മൂന്ന് വര്‍ഷമാകുന്നു. 
കോടതിവിധി പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നിരന്തമായ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ 20.09.2022 ല്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്ത് സംസാരിച്ചു. പുറമ്പോക്ക് പൂര്‍ണ്ണമായും അളന്ന് തിട്ടപ്പെടുത്തുന്നതിന് നിയമ തടസ്സങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നു. പി.ഡബ്ല്യു.ഡി റോഡ് കയ്യേറിയിട്ടുള്ളത് റീസര്‍വ്വെ പൂര്‍ത്തിയായ സമയത്ത് ആരും പരാതി നല്‍കിയിട്ടില്ലാത്തതുകൊണ്ട് പഴയ സര്‍വ്വേ പ്രകാരം ഭൂമി അളന്ന്  പുറമ്പോക്ക് കണ്ടെത്താന്‍ നിയമം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 13 വര്‍ഷം മുമ്പ് നല്‍കിയ പരാതികളും ഇതിന് വേണ്ടി നടത്തിയിട്ടുള്ള സമരങ്ങളുടെ രേഖകള്‍ ജില്ലാകളക്ടറുടെ മുമ്പില്‍ രേഖകള്‍ സഹിതം സമര്‍പ്പിച്ചിട്ടും കളക്ടര്‍ ഈ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. പി.ഡബ്യു.ഡി റോഡ് സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള പി.ഡബ്യു.ഡി റവന്യു ഉദ്യോഗസ്ഥരാണ് പരാതിപ്പെടാന്‍ കാലതാമസം നേരിട്ടതുകൊണ്ട് ഇനി പഴയ സര്‍വ്വേ പ്രകാരം അളക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം. ഈ ഉദ്യോഗസ്ഥര്‍ തന്നെ കളക്ടര്‍ക്ക് നല്‍കിയ സ്‌റ്റേറ്റ്‌മെന്റില്‍ കാലടി മലയാറ്റൂര്‍ റോഡില്‍ പഴയ സര്‍വേ പ്രകാരം ഒരു ഭാഗത്ത് അളവ് നടത്തിയപ്പോള്‍ വീണ്ടും ഏഴ് പേരുടെ കയ്യേറ്റങ്ങള്‍ കണ്ടെത്തിയതായി പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് പഴയ സര്‍വ്വേ പ്രകാരം അളക്കുന്നതിന് നിയമ തടസ്സമുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്. കാലടി പഞ്ചായത്തില്‍പെട്ട പുതിയതായി പണിയുന്ന കെട്ടിടത്തെ സംബന്ധിച്ച് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് 10.12.2019 ല്‍ പരാതി നല്‍കിയിരുന്നു. അന്ന് യാതൊരു നടപടിയും എടുക്കാതെ കെട്ടിടം പണി പൂര്‍ത്തീകരിച്ച് നമ്പര്‍ നല്‍കിയ കാലടി പഞ്ചായത്ത് ഇപ്പോള്‍ പറയുന്നു വീണ്ടും പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്ന് അറിയിക്കുന്നു. പുറംമ്പോക്ക് ഭൂമി സ്വയം പൊളിച്ചുമാറ്റി റോഡിനോട് ചേര്‍ത്ത് നല്‍കിയിട്ടും ഈ ഭാഗങ്ങളില്‍ പോലും ടാറിംഗ് റോഡ് പൊളിച്ചാണ് ഇപ്പോള്‍ പൈപ്പുകള്‍ ഇടുന്നത്. ഇത് വീണ്ടും റോഡ് കയ്യേറുന്നതിന് അവസരങ്ങള്‍ ഉണ്ടാക്കുകയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും. ഉദ്യോഗസ്ഥന്മാരുടെ ഇത്തരത്തിലുള്ള കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചുകൊണ്ട് വകുപ്പു മന്ത്രിക്കും അഡ്വക്കേറ്റ് ജനറലിനും ആക്ഷന്‍ കൗണ്‍സില്‍ പരാതി നല്‍കിയിട്ടുള്ളതാണ്. ഇതിലൊന്നും യാതൊരു നടപടിയും അന്വേഷണവും ഉണ്ടാവാത്തതുകൊണ്ട് ഈ കാര്യങ്ങളെല്ലാം ബഹു. കോടതിയുടെയും ഉന്നത അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് 27.10.2022 ന് ടി.ഡി സ്റ്റീഫന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 07.11.2022ന് ഹൈക്കോടതിക്ക് സമീപം വഞ്ചിയൂര്‍ സ്‌ക്വയറില്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. ഇതു കൂടാതെ ആക്ഷന്‍ കൗണ്‍സില്‍ നാല് കേസുകള്‍ ഹൈക്കോടതിയില്‍ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയുണ്ടായി. യോഗത്തില്‍ മലയാറ്റൂര്‍ നീലീശ്വരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട്, കാലടി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം മീരാന്‍, പാറക്കടവ് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ തെക്കന്‍, പൊതുപ്രവര്‍ത്തകരായ നെല്‍സന്‍ മാടവന, സാജു തറനിലം, മനോജ് നാല്‍പ്പാടന്‍, അഖില്‍കുമാര്‍ ഇല്ലിത്തോട് സെബാസ്റ്റിയന്‍ വാഴക്കാല, ജിജോ എളവൂര്‍ എന്നിവര്‍ സംസാരിച്ചു. 
റിപ്പോർട്ടർ : സാജു തറനിലം 


Comment As:

Comment (0)