കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ആറാം ദിവസവും സ്വർണ്ണം പിടികൂടി .

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ ആറാം ദിവസവും സ്വർണ്ണം പിടികൂടി .ഇന്ന് പുലർച്ചയ്ക്ക് വിദേശത്ത് നിന്നും വന്ന യാത്രക്കാരനിൽ നിന്നും  45 ലക്ഷം രൂപ വിലയുള്ള സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത് . 1163 ഗ്രാം സ്വർണ്ണ മിശ്രിതമാണ് അനധികൃതമായി ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ചത് .ഇതിൽ 989 ഗ്രാം 24 കാരറ്റ് സ്വർണ്ണം ഉണ്ടന്നാണ് കണ്ടെത്തിയത് . ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷബീറിനിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത് . സ്വർണ്ണ മിശ്രിതം നാല് കാപ് സ്യൂകളായി മല ദ്വാരത്തിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .സ്വർണ്ണം പിടികൂടിയ കഴിഞ്ഞ ആറ് ദിവസത്തിൽ അഞ്ച് ദിവസവും സ്വർണ്ണ മിശ്രിത രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത് . പിടികൂടി യാത കാരനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ് .


Comment As:

Comment (0)