ക്രൈസ്തവ സമൂഹം അശരണർക്ക് ആശാദീപമായി മാറണം: ഡോ.ജോൺസൺ വി.ഇടിക്കുള

 

ചങ്ങനാശ്ശേരി:മരണശേഷമുള്ള അനുശോചന പ്രസംഗങ്ങളും പുഷ്പചക്രങ്ങൾക്കും പകരം ജീവിച്ചിരിക്കുമ്പോൾ ഒരുവൻ്റെ കഴിവുകൾ കണ്ടെത്തി വാടിയ പുഷ്പമെങ്കിലും നല്കി അനുമോദിക്കുന്നതാണ് ഉത്തമമെന്ന് സാമൂഹിക പ്രവർത്തകൻ  ഡോ.ജോൺസൺ വി. ഇടിക്കുള.

ഇന്ത്യ  പെന്തെക്കോസ്ത്  ദൈവസഭ (ഐ.പി.സി) ഹെബ്രോൻ കണിച്ചുകുളം സഭയുടെ നേതൃത്വത്തിൽ  സഭയുടെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു ആനിക്കാടിനെയും മറ്റ് വിശിഷ്ഠ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച് മുഖ്യ സന്ദേശം നല്കുകയായിരുന്നു ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റീസ് മൈനോറിറ്റി സെൽ ദേശിയ അദ്ധ്യക്ഷനുമായ ഡോ.ജോൺസൺ വി.ഇടിക്കുള.ക്രൈസ്തവ സമൂഹം നിരാലംബരുടെ കണ്ണീരൊപ്പി അശരണർക്ക് ആശാദീപമായി മാറണമെന്നും മിഷണറിമാർ നല്കിയ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരായ ഡോ. വിൻസി ജോൺ, കുമ്പനാട് സോണൽ സണ്ടേസ്കൂൾ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഏബ്രഹാം പി.ജോൺ , കുമ്പനാട് സോണൽ ട്രഷറാർ ബാബു വി.സി ലൈജു കെ.ഷാജി, പ്രീത എം.സജി, അശ്വിൻ ബാബു , മാർട്ടിൻ  റ്റി.ജോസഫ്, കേരള സ്റ്റേറ്റ് അണ്ടർ 18 ട്രിപ്പിൽ ജംബ് ഗോൾഡ് മെഡൽ ജേതാവ് ബിറ്റോ ജോജിഎന്നിവരെ മാടപള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ആൻസി ജോസഫ് ,ഐ.ബി.റ്റി മീഡിയ ഡയറക്ടർ പാസ്റ്റർ അനിൽ കൊടിത്തോട്ടം , സുബേദാർ ജോജി എബ്രഹാം എന്നിവർ  പുരസ്ക്കാരങ്ങൾ നല്കി ആദരിച്ചു. സഭാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.സഭാ വൈസ് പ്രസിഡൻ്റ് പോൾ റ്റി. ജോസഫ്  ശതാബ്ദിയിലേയ്ക്ക് പ്രവേശിക്കുന്ന 1929ൽ സ്ഥാപിതമായ സഭയുടെ ലഘു ചരിത്രം അവതരിപ്പിച്ചു.സഭയിലെ നവതി നിറവിലെത്തിയ എം. ഐ ജോണിനെ മനോജ് സി വർഗീസ്  പൊന്നാട അണിയിച്ച് ആദരിച്ചു.സഭ ചരിത്ര  സപ്ലിമെന്റ് പാസ്റ്റർ അനിൽ കൊടിത്തോട്ടം കറുകച്ചാൽ സെന്റർ സെക്രട്ടറി പാസ്റ്റർ മനോജ് സി. വർഗീസിൽ നിന്നും ഏറ്റുവാങ്ങി പ്രകശനം ചെയ്തു. പാസ്റ്റർമാരായ  ഷാജി ജോൺ മൂലയിൽ, ബ്ലസൻ ജോൺ, ഷാജി ജോസഫ് കണ്ടങ്കേരി, ബാബു തോമസും പുത്രിക സംഘടനാ പ്രതിനിധികളും ആശംസകൾ അറിയിച്ചു. റ്റോമി ചൂരനോലി നേതൃത്വം കൊടുത്തു കൊണ്ട് ഹെബ്രോൻ വോയിസിന്റെ ഗാനസന്ധ്യ അവതരിപ്പിച്ചു.


Comment As:

Comment (0)