എടത്വ ടൗണിൽ വാഹന പാർക്കിങ്ങിന് ശാശ്വത പരിഹാരം

 

എടത്വ: ടൗണിൽ  ദീർഘനാളുകളായി വാഹനം പാർക്ക് ചെയ്യുന്നതിന്  അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമായി. രാധാ ജൂവലറിയുടെ പുറകുവശത്താണ് ഏകദേശം ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണമുളള സ്ഥലം പൊതുജനങ്ങൾക്ക് വാഹന പാർക്കിങ്ങിന് വേണ്ടി തുറന്നുകൊടുത്തത്.

പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഒ.വി.ആൻ്റണി അധ്യക്ഷത വഹിച്ചു.
എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ജോർജ് പാർക്കിംങ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി ഈപ്പൻ, അജിത്ത് കുമാർ പിഷാരത്ത് ,കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ വൈസ് പ്രസിഡൻ്റുമാരായ പി.സി.ചെറിയാൻ, ഡോ.ജോൺസൺ വി. ഇടിക്കുള,ജിജി ചുടുകാട്ടിൽ,ലയൺസ് ക്ലബ് പ്രസിഡൻറ് കെ.ആർ, വിനീഷ് കുമാർ, രാധാ ഗ്രൂപ്പ് ചെയർപേഴ്സൺ പി.രാധാമണി,ഫ്രാൻസിസ് തോമസ്, ജെയ്മി ജോസ്, തോമസ് പി. ജോർജ്, ഡി.ഹർഷകുമാർ എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)