കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അങ്കമാലി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ നാളെ പ്രവർത്തനം ആരംഭിക്കുന്നു

കനിവ് പെയിൻ& പാലിയേറ്റീവ് കെയർ , അങ്കമാലി Reg no: EKM /TC/158/2020 സൊസൈറ്റി നേതൃത്വം കൊടുക്കുന്ന നാടിന്റെ ജനകീയ സൗജന്യ ഫിസിയോ തെറാപ്പി സെന്റർ നാളെ (24/09/2022 ) രാവിലെ 10 ന് കനിവ് ജില്ല സൊസൈറ്റിയുടെ പ്രസിഡണ്ടും, CPIM ജില്ല സെക്രട്ടറിയുമായ സ. CN മോഹനൻ നാടിന് സമർപ്പിക്കുകയാണ്. ഫിസിയോ തെറാപ്പി ചികിത്സക്കായി ഏറെ പണം ചിലവഴിക്കേണ്ടി വരുന്നവർക്ക് ഈ കേന്ദ്രം ആശ്വാസകരമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. കാലടി ടൗണിൽ നിന്ന് മലയാറ്റൂർ റോഡിൽ 100 മീറ്റർ ചെന്നാൽ വലതു വശത്തേക്ക് ആശ്രമം റോഡിലേക്ക് പ്രവേശിക്കാം. അവിടെ നിന്ന് 100 മീറ്റർ കഴിഞ്ഞ് വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞാൽ ഫിസിയോ തെറാപ്പി സെന്റർ കാണാം. ഇവിടെ ചികിത്സ പൂർണ്ണമായും സൗജന്യമാണ്. ഫിസിയോ തൊപ്പിസ്റ്റും ജീവനക്കാരും , ഉപകരണങ്ങളുമെല്ലാം ഒരുങ്ങി കഴിഞ്ഞു. ആവശ്യമായ എല്ലാവരും സെന്ററിന്റെ സേവനം ഉപയോഗപെടുത്താൻ അഭ്യർത്ഥിക്കുന്നു. 
പ്രവർത്തന സമയം രാവിലെ 9.30 മുതൽ 1 മണി വരെ .
ഞായർ, പൊതു വിശേഷ ദിവസങ്ങൾ - അവധിയായിരിക്കും .
Ph: 6238964140,7907716519.


Comment As:

Comment (0)