മെസിറ്റ നിലവിൽ വന്നു.

മലയാളം സിനിമാ ടെക്നീഷ്യൻസ് ആൻ്റ് ആർട്ടിസ്റ്റ് ഫെഡറേഷൻ മെസിറ്റ


ലോഗോ പ്രകാശനം... മലയാള സിനിമാരംഗത്തെ തൊഴിലാളികളെയും അഭിനേതാക്കളെയും കോർത്തിണക്കി മലയാളം സിനിമാ ടെക്നീഷ്യൻസ് ആൻ്റ് ആർട്ടിസ്റ്റ് ഫെഡറേഷൻ (മെസിറ്റ) എന്ന പുതിയൊരു സംഘടന നിലവിൽ വന്നു.
 സംഘടനയുടെ ലോഗോ പ്രകാശനം സിനിമാ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ .വി .എൻ .വാസവൻ നിർവ്വഹിച്ചു. സിനിമാ തൊഴിലാളികളുടെ ക്ഷേമത്തിനും അവശകലാകാരൻമാർക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യം.പ്രസിഡൻ്റായി എ.കെ.ബി കുമാർ (ആലപ്പുഴ), ജനറൽ സെക്രട്ടറി ആയി എ .എൽ അഭിലാഷ്തപുരം), ട്രഷറർ ആയി ഷേർളി കുമാർ (തിരുവനന്തപുരം), വൈസ് പ്രസിഡൻ്റുമാരായി എ.ജെ സുക്കാർണോ, അദീശ്, ജോയിൻ്റ് സെക്രട്ടറിമാരായി എ.വി സൂരജ് കുമാർ ,ദിലീപ്.വി.ജി, എക്സിക്യുട്ടീവ് മെമ്പർമാരായി പ്രശാന്ത് (കോഴിക്കോട്), അനിൽ മുഹമ്മ, (ആലപ്പുഴ) അജയൻ കുന്നിൽ, ഹരീന്ദ്രകുമാർ.ബി, (തിരുവനന്തപുരം), കൃഷ്ണപ്രസാദ് ചെങ്കൽ, ബാബു സൂര്യ (ആലപ്പുഴ), ഉപദേശക സമിതി അംഗങ്ങളായി അഡ്വ.എൻ. വിജയകുമാർ, കരിങ്കടരാജൻ സംസ്ഥാന കമ്മറ്റി അംഗം ഷിബു കെ തമ്പി എന്നിവരെ തെരഞ്ഞെടുത്തു.    
                             
റിപ്പോർട്ടർ: സാജു തറനിലം


Comment As:

Comment (0)