തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം യു.ആർ.എഫ് ലോക റിക്കോർഡിൽ. പ്രഖ്യാപനവും സർട്ടിഫിക്കറ്റ് സമർപ്പണവും സെപ്റ്റംബർ 27ന്
എടത്വ:കേരളത്തിലെ ആദ്യ കൃഷ്ണശിലാ ധ്വജത്തിന് യു.ആർ.എഫ് റിക്കോർഡ്.തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണാ ശിലാ ധ്വജം യു.ആർ.എഫ് വേൾഡ് റിക്കോർഡിൽ ഇടം പിടിച്ചു. പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും സെപ്റ്റംബർ 27ന് 3ന് യു.ആർ എഫ് വേൾഡ് റിക്കോർഡ് ചീഫ് എഡിറ്റർ ഗിന്നസ് ഡോ.സുനിൽ ജോസഫ്,യു.ആർ എഫ് വേൾഡ് റിക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവരുടെയും ക്ഷേത്ര ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും
സാന്നിദ്ധ്യത്തിൽ ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നിർവഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗായത്രി ബി.നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും.ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്,രവീന്ദ്രൻ നായർ എന്നിവർ ആശംസകൾ അറിയിക്കും.
തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലാണ് 44 അടി ഉയരമുള്ള കൃഷ്ണശില ധ്വജം കഴിഞ്ഞ ഏപ്രിൽ 3 ന് പ്രതിഷ്ഠിച്ചത്. ഈ കൊടിമരത്തിൻ്റെ ആധാരശിലയുടെ ഭാരം 6 ടൺ ആണ്.നിറയെ കൊത്തുപണികൾ ഉള്ള കൊടിമരത്തിൻ്റെ ഏറ്റവും താഴെ ചതുരാകൃതിയിലും അതിന് മുകളിൽ 8 കോണുകളും അതിന് മുകളിൽ 16 കോണുകളും ഏറ്റവും മുകളിൽ വൃത്താകൃതിയിലുമാണ് നിർമ്മാണം.തിരുവൻവണ്ടൂർ തുളസി തീർത്ഥത്തിൽ ബാലു ശില്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 88 ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തികരിച്ചതെന്ന് ക്ഷേത്രം മുഖ്യ കാര്യദർശി തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന,പി.ആർ വിശ്വനാഥൻ നായർ (ചെയർമാൻ),അഡ്വ.മുരളി മനോഹർ ( ലീഗൽ അഡ്വൈസർ ),കെ.ആർ ഗോപകുമാർ (പ്രസിഡൻ്റ്),മനോഹരൻ വെറ്റിലക്കണ്ടം (പി.ആർ.ഒ),അജികുമാർ കലവറശ്ശേരിൽ (സെക്രട്ടറി) എന്നിവർ പറഞ്ഞു



