കുറുപ്പന്തറ ശ്രീ മഹാ ശനീശ്വര ക്ഷേത്രത്തിന്റെ പുന:രുദ്ധാരണത്തിന് തുടക്കമായി

ഓമല്ലൂർ : സർവ്വാഭീഷ്ട വരദായകനായ കുറുപ്പന്തറ ശ്രീമഹാ ശനീശ്വർ ക്ഷേത്ര പുന:രുദ്ധാരണത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. ശിലാ സ്ഥാപനം  2022 സെപത്ംബർ 16ാം തിയതി (1198 ചിങ്ങം 31 ) വെള്ളിയാഴ്ച രാവിലെ 
11. 58നും 12. 38 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ലാൽ പ്രസാദ് ഭട്ടതിരി   (ബ്രാഹ്മണ്യേത്തു മഠം .നാരങ്ങാനം)   യുടെയും മറ്റ് ആചാര്യ പ്രമുഖരുടേയും സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു.


Comment As:

Comment (0)