രാഷ്ട്ര പുനരുദ്ധാരണ പ്രക്രിയയിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് മഹത്തരം ശശികളരിയേൽ
രാഷട്ര പുനരുദ്ധാരണ പ്രക്രിയയിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് മഹത്തരം 'തൃശ്ശൂർ രാഷ്ട്ര പുനരുദ്ധാരണ പ്രക്രിയയിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ശശി കളരിയേൽ അഭിപ്രായപ്പെട്ടു. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് വിലങ്ങൻ കുന്നിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഭാരതത്തിൻ്റെ ഭാവി ഭാ ഗധേയം നിർണ്ണയിക്കുന്ന പ്രക്രിയക്ക് പൂർണ്ണത കൈവരുത്തുന്നത് അദ്ധ്യാപകരാവുന്നശില്പികളിലൂടെയാണ്. ക്ലബ് അംഗക്കളായ വത്സ ടീച്ചർ, ബിത ജെയിംസ് ടി ച്ചർ, ശശി മാസ്റ്റർ, തോമസ് മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ എന്നിവരെ ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ഡോ വേണുഗോപാൽ, ജോൺസൻ ചാക്കോ, ജെയിംസ്, വർഗീസ്, സുനിത, ജോജു, മെൽബിൻ, ജോസ്, ജോസഫ് എന്നിവർ ചേർന്ന് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.ബി ത ജെയിംസ് നന്ദി പറഞ്ഞു.



